ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു
ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി പകരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അമല്‍ ജോസ് ഇന്ന് അങ്ങോട്ടേക്ക് തിരിച്ചത്
Amal Jose
ശബരിമല ഡ്യൂട്ടിക്കുപോയ തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരണപ്പെട്ടു. തിരുവനന്തപുരം വെള്ളനാട് സ്വദേശി അമല്‍ ജോസ് (28) ആണ് മരിച്ചത്.
ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി പകരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അമല്‍ ജോസ് ഇന്ന് അങ്ങോട്ടേക്ക് തിരിച്ചത്. പമ്പയില്‍ നിന്നും നീലിമലയില്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ പമ്പയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.
2020 ഫെബ്രുവരി 17 നാണ് അമല്‍ ജോസ് സര്‍വീസില്‍ പ്രവേശിച്ചത്. പത്തനംതിട്ട ട്രാഫിക്ക് യൂണിറ്റിലും സേവനം ചെയ്തിട്ടുണ്ട്.