അനുബന്ധ വാര്‍ത്തകള്‍
- നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍
- കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു
- മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്! പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്
- സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ഏഴുജില്ലകളില്‍ മഴയ്ക്ക് സാധ്യത
- കുതിച്ചുയര്‍ന്ന് സ്വര്‍ണവില: മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന വില
മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു
മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു. എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ചികിത്സയിലുളള യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണം.
ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്ബരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമുണ്ട്.