അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്; 2260പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
- ചെന്നൈ സൂപ്പർ കിംഗ്സിന് എട്ടിന്റെ പണി, കളിക്കാരനുൾപ്പടെ നിരവധിപേർക്ക് കൊവിഡെന്ന് റിപ്പോർട്ട്
- സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കൊവിഡ്, 2260 പേർക്ക് സമ്പർക്കം വഴി രോഗം
- ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതിനായി നിയോഗിച്ചത് 20,000 പൊലീസുകാരെ
- കൊവിഡ് വാക്സിന് ഈ വര്‍ഷം തന്നെ കൊണ്ടുവരുമെന്ന് ട്രംപ്
ഡ്യൂട്ടിക്ക് പോയ പോലീസുകാരന്റെ വീട്ടില്‍ നിന്ന് 12.5 പവനും 13000 രൂപയും കവര്‍ന്നു
തലസ്ഥാന നഗരിയിലെ ഊക്കോട് ജംഗ്ഷനടുത്ത് ഉദയദീപത്തില്‍ വി.ആര്.ഗോപന് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നാണ് 2.5 പവനും 13000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടത്. വിജിലന്‍സില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇപ്പോള്‍ കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് സേവനമനുഷ്ഠിക്കുന്നത്.
രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തിന് നൈറ്റി ഡ്യൂട്ടിയായിരുന്നു. ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയ ശേഷമാണ് ഗോപന് ഡ്യൂട്ടിക്ക് പോയത്. മാതാപിതാക്കളെ കോവിഡ് ഡ്യൂട്ടിയായതിനാല്‍ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുന്‍ വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടത്. അകത്തെ മുറികളും ജനാലകളും തകര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്