Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (14:38 IST)
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2വിന്റെ വിക്രം ലാൻഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് ഐഎസ്ആർഒ ഗവേഷകർ. ഇടിച്ചിറങ്ങി എങ്കിലും
വിക്രം ലാൻഡർ തകർന്നിട്ടില്ല എന്ന വർത്ത വലിയ പ്രതീക്ഷയാണ് നൽകുന്നത്. സിഗ്നൽ തെറ്റിച്ച് ചന്ദ്രനിൽ ക്രാഷ് ലാൻഡ് ചെയ്ത് വിക്രം ലാൻഡറിന് ട്വീറ്റ് ചെയ്തിരിക്കുകയാണ് നാപൂർ സിറ്റി പൊലീസ്.
'പ്രിയപ്പെട്ട വിക്രം. ദയവായി പ്രതികരിക്കു. സിഗ്നൽ തെറ്റിച്ച് ലാൻഡ് ചെയ്തതതിന് ഒരിക്കലും പിഴ ഈടാക്കില്ല' എന്നായിരുന്നു നാഗ്പൂർ സിറ്റി പൊലീസിന്റെ രസകരമായ ട്വീറ്റ്. കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമത്തോട് ബന്ധപ്പെടുത്തിയാണ് നാഗ്പൂർ പൊലീസ് വിക്രം ലാൻഡറിന് സന്ദേശം അയച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചക്കാണ് നഗ്പൂർ സിറ്റി പൊലീസ് ട്വീറ്റ് ചെയ്തത്. ഇതിനോടകം ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിലാകെ തരംഗമായിമാറി. 17000 പേർ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു. 64000 പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 20,000 കമന്റുകളും ട്വിറ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.