അനധികൃത മണല്‍വില്‍പന: 30 ലോഡ് മണല്‍ പിടിച്ചു

 അനധികൃത മണല്‍വില്‍പന , പൊലീസ് , അറസ്‌റ്റ് , മണല്‍
വര്‍ക്കല| jibin| Last Modified ശനി, 14 ഫെബ്രുവരി 2015 (20:57 IST)
വര്‍ക്കലക്ക് സമീപം ചെറുന്നിയൂര്‍ വില്ലേജില്‍ ദളവാപുരത്തിനടുത്ത് അനധികൃത മണല്‍വില്‍പനകേന്ദ്രത്തില്‍ റെയ്ഡ് നടത്തി 30 ലോഡ് മണല്‍ പിടിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയെ റെയ്ഡിലാണു ഇത്രയധികം മണല്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.

മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന എന്‍എം ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലായിരുന്നു റെയ്ഡ്. ഡെപ്യൂട്ടി കളക്ടര്‍ (ഡിഎം) പിബി പുഷ്പലത, വര്‍ക്കല തഹസില്‍ദാര്‍ എസി ബാബു എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തിലുള്ള സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. വില്‍പനക്ക് തയാറാക്കിവെച്ചിരുന്ന എം സാന്‍ഡ്, കായല്‍ മണല്‍ അടക്കമുള്ളവയാണ് പിടിച്ചെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :