തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (16:49 IST)
സ്കൂള്‍ പരിസരത്ത് കുട്ടികള്‍ക്ക് നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡില്‍ പതിനാറു പേര്‍ അറസ്റ്റിലായി. ശനിയാഴ്ച രാവിലെ ആറു മുതല്‍ ഞായറാഴ്ച രാവിലെ വരെയാണ് റെയ്ഡുകള്‍ നടത്തിയത്.
ഈ ദിവസം മൊത്തം 89 റെയ്ഡുകള്‍ നടത്തുകയും പതിനാറു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ മേയ് 30 മുതല്‍ നടന്നു വരുന്ന ഇത്തരം റെയ്ഡുകളില്‍ ഇതുവരെയായി അറസ്റ്റിലായവരുടെ എണ്ണം 4363 ആയി. ആകെ 23471 റെയ്ഡുകളിലായി 4485 കേസുകളും രജിസ്റ്റര്‍ ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.