തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (16:50 IST)
പൊലീസ് നടത്തിയ സ്പെഷ്യല്‍ കോംബിംഗില്‍ 31 പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പെടെ നിരവധി കുറ്റവാളികള്‍ പിടിയിലായി. പേരൂര്‍ക്കട സര്‍ക്കിള്‍ മുന്‍നിര്‍ത്തിയായിരുന്നു ഈ സ്പെഷ്യല്‍ കോംബിംഗ്. ഇതില്‍ വാറണ്ട് കേസ് പ്രതികളും ഉള്‍പ്പെടുന്നുണ്ട്.
പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പത്തു പേരെയും മണ്‍നന്തല സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏഴു പേരെയും വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പതിനാലു പേരുമാണ് വലയിലായത്. ഒരു വധശ്രമക്കേസിലെ പ്രതിയായ കല്ലറ തടത്തരികത്തു വീട്ടില്‍ മനോഹരനും വലയിലായി.
പേരൂര്‍ക്കട
സിഐ പ്രദീപും സംഘവുമാണ് സ്പെഷ്യല്‍ കോംബിംഗിനു നേതൃത്വം നല്‍കിയത്. പരിശോധനകള്‍ തുടരുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.