പൊലീസ് നിയമഭേദഗതി തിരുത്തല്‍ സര്‍ക്കാരിന്റെ പരിഗണനയില്‍, നിയമ നടപടിയ്‌ക്കൊരുങ്ങി പ്രതിപക്ഷം

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 23 നവം‌ബര്‍ 2020 (10:13 IST)
തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി സംസ്ഥാനത്ത് വലിയ വിവാദമായതോടെ ഭേദഗതിയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നത് സാര്‍ക്കാരിന്റെ പരിഗണനയില്‍. സാമൂഹ്യ മാധ്യമങ്ങളിലെ അതിക്ഷേപങ്ങള്‍ക്കെതിരെ എന്ന തരത്തില്‍ നിയമം കൃത്യമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ തുടങ്ങിയതായാണ് വിവരം, അതേസമയം പൊലീസ് നിയമ ഭേദഗതിയെ കോടതിയില്‍ നേരിടാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.

നിയമ ഭേദഗതി സംബന്ധിച്ച് ഇയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ പരിഗണീയ്ക്കും എന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. നിയമഭേദഗതിയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യക്ത വരുത്തണം എന്നാണ് സിപിഎമ്മിന്റെ നിലപാട്. വ്യക്തി സ്വതന്ത്ര്യത്തെയോ മാധ്യമ സ്വാതന്ത്ര്യത്തെയോ ഹനിയ്ക്കുന്നതായിരിയ്ക്കില്ല നിയാമ ഭേദഗതി എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കമുള്ള തെറ്റായ പ്രവണതകള്‍ നിയന്ത്രിയ്ക്കുകയാണ് ഭേദഗതികൊണ്ട് ഉദ്ദേശിയ്ക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമക്കിയിരുന്നു. എന്നാല്‍ ഭേദഗതിയില്‍ ആവശ്യമായ തിരുത്തല്‍ കൊണ്ടുവരണം എന്ന പൊതുവികാരം മാനിച്ചാണ് സര്‍ക്കാര്‍ നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :