തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 13 മെയ് 2014 (17:27 IST)
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വനുകഴിഞ്ഞാല്‍ സംസ്ഥാനത്ത് പൊലീസില്‍ അഴിച്ചുപണികള്‍ നടക്കുമെന്ന് സൂചന. എസ്ഐ മുതല്‍ ജില്ലാ പോലീസ് മേധാവിവരെയുള്ളവരുടെ കസേരകള്‍ക്ക് ഇളക്കമുണ്ടാകുമെന്നാണ് വാര്‍ത്തകള്‍.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് ആഭ്യന്തരവകുപ്പ്
ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവയ്ക്കാത്തത്. കോട്ടയം, കൊല്ലം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലാ പോലീസ് മേധാവികളെ സ്ഥലംമാറ്റിയേക്കുമെന്നാണ് സൂചന. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള അതൃപ്തിയാണ് ഇവരെ സ്ഥലം മാറ്റാനായി വകുപ്പ് ആലോചിക്കുന്നത്.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായതിനുശേഷം പോലീസ് വകുപ്പില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. തങ്ങള്‍ക്ക് പരാതിയുള്ള ചിലര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രിയോട് പരാതിപറഞ്ഞിട്ടുണ്ട്.
കൂടാതെ കൊല്ലം ജില്ലാ പോലീസ് മേധാവിയെ പോലെ കുറെ വര്‍ഷമായി ഒരേ ജില്ലയില്‍ തുടരുന്നവരെയും മാറ്റും. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയെ തൃശ്ശൂരിലേക്കോ എറണാകുളത്തേക്കോ മാറ്റിയേക്കും. ഇദ്ദേഹത്തിന്റെ താത്പര്യംകൂടി പരിഗണിച്ചാണിത്.