തയ്യല്‍ക്കടയില്‍ നിന്ന് ആറര ലക്ഷം രൂപ പിടിച്ചെടുത്തു

പാലക്കാട്| VISHNU.NL| Last Updated: ചൊവ്വ, 13 മെയ് 2014 (16:05 IST)
ബ്ലേഡ് മാഫിയക്കെതിരെ നടക്കുന്ന ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടക്കുന്ന പരിശോധനയ്ക്കിടെ ഒറ്റപ്പാലത്തെ ഒരു തയ്യല്‍കടയില്‍ നിന്ന് ആറര ലക്ഷം രൂപ പിടിച്ചെടുത്തു പ്രത്യേക പൊലീസ് സംഘം പിടിച്ചെടുത്തു.

ഒറ്റപ്പാലം ടൗണിലെ ഈ തയ്യല്‍ക്കടയില്‍ നിന്ന് മൂന്നുലക്ഷത്തിലധികം രൂപയുടെ വിദേശകറന്‍സികളും മൂന്നരലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികളുമാണ് പോലീസ് പിടിച്ചെടുത്തത്.

കടയുടമ ഈസ്റ്റ് ഒറ്റപ്പാലം മുളക്കല്‍ മുഹമ്മദ് കുട്ടിയെ(64) അറസ്റ്റുചെയ്തു. ആറരപവന്‍ സ്വര്‍ണം, അഞ്ച് ആധാരങ്ങള്‍ എന്നിവയും കടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :