പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (19:09 IST)
കണ്ണൂർ: പതിയേണ്ടവയസുള്ള ബാലികയ്ക്കു നേരെ അശ്ളീല പ്രദർശനം നടത്തിയ യുവാവിനു കോടതി രണ്ടു വര്ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ആലപ്പുഴ സ്വദേശി ബി.സുലൈമാൻ എന്ന സല്മാനെയാണ് ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2018 ഒക്ടോബർ ഏഴാം തീയതിയാണ്. ശ്രീകണ്ഠാപുരത്ത് നിന്ന് ഡാൻസ് പറ്റിച്ചു തിരികെ വീട്ടിലേക്ക് പോകവെയാണ് ബൈക്കിൽ ഇരുന്നിരുന്ന സൽമാൻ പെൺകുട്ടിക്ക് നേരെ അശ്ളീല പ്രദർശനം നടത്തുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തത്. എന്നാൽ പേടിച്ചോടിയ കുട്ടിക്ക് പിന്നാലെ എഹ്‌സെന്നു ഇയാൾ വീണ്ടും അതിക്രമം നടത്തി.

പരാതിയെ തുടർന്ന് ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു പ്രതിയെ പിടികൂടി. പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്‌മാനാണ് ശിക്ഷ വിധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :