അഭിറാം മനോഹർ|
Last Modified വെള്ളി, 16 ജൂണ്‍ 2023 (15:59 IST)
ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷന്. കേന്ദ്ര വനിതാ ശിശിക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18ല്‍ നിന്നും 16 ആയി കുറയ്ക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
നിലവില്‍ 18 വയസ്സിന് താഴെ പ്രായമായ കുട്ടികളുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ കുറ്റകൃത്യമാണ്. 16 വയസ്സ് തികഞ്ഞവര്‍ പരസ്പരം പ്രണയത്തിലാകുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളും അനവധി തവണ കോടതിക്ക് മുന്നില്‍ വന്നിരുന്നു. ഇത്തരം കേസുകളില്‍ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മാണം സാധ്യമാകുമോ എന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.