ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (14:43 IST)
പാലക്കാട്: ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. വളാഞ്ചേരി ഇരിമ്പിളിയം വലിയകുന്നു സ്വദേശി പ്രശാന്ത് എന്ന ഇരുപത്താറുകാരനാണ് പിടിയിലായത്.

ഇരുപത്തിരണ്ടുകാരിയായ ഒറ്റപ്പാലം സ്വദേശിയുടെ പരാതിയിലാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിൽ സമൂഹമാധ്യമം വഴി ഇയാൾ യുവതിയുമായി പരിചയപ്പെട്ടു. ഈ പരിചയവും തുടർന്നുള്ള ബന്ധവും ഭർത്താവിനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തി.

ഇതിനു ശേഷം ഇത് ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചതായുമാണ് യുവതി പരാതിയിൽ പറയുന്നത്. ഭീഷണിപ്പെടുത്തൽ, ഐ.ടി.നിയമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :