ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

Butler, Mumbai Indians
Butler, Mumbai Indians
അഭിറാം മനോഹർ| Last Modified വ്യാഴം, 16 മെയ് 2024 (17:39 IST)
ഐപിഎല്‍ പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇംഗ്ലണ്ട് സൂപ്പര്‍ താരമായ ജോസ് ബട്ട്ലര്‍ മടങ്ങിയത് രാജസ്ഥാന്‍ റോയല്‍സിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 2 സെഞ്ചുറികളല്ലാതെ സീസണില്‍ വലിയ ഇമ്പാക്ട് സൃഷ്ടിച്ചില്ലെങ്കിലും ജോസ് ബട്ട്ലര്‍ ടീമിലുണ്ട് എന്നത് വലിയ മാനസികബലമായിരുന്നു രാജസ്ഥാന് നല്‍കിയിരിക്കുന്നത്. ബട്ട്ലര്‍ ഒഴിഞ്ഞതോടെ കളിക്കളത്തില്‍ തന്നെയും കാറ്റഴിഞ്ഞ ബലൂണ്‍ പോലെയായിരുന്നു രാജസ്ഥാന്‍ താരങ്ങള്‍. ഇന്നലെ ജോസ് ബട്ട്ലറിന് പകരക്കാരനായെത്തിയ കാഡ്‌മോര്‍ പവര്‍പ്ലേയില്‍ ധാരാളം പന്തുകള്‍ പാഴാക്കിയിരുന്നു. ഇത് രാജസ്ഥാന്റെ ഇന്നിങ്ങ്‌സിനെ മൊത്തമായി ബാധിച്ചു.

വരുന്ന മത്സരങ്ങളില്‍ കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ വിട്ട് ഇംഗ്ലണ്ട് ക്യാമ്പിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഇതോടെ മിന്നുന്ന ഫോമില്‍ ഈ സീസണ്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിന്റെ സേവനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നഷ്ടമാകും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോയിന്‍ അലിയുടെ സേവനവും പ്ലേ ഓഫില്‍ നഷ്ടമാകും. ഇപ്പോഴിതാ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്ലര്‍ സീസണിന്റെ നിര്‍ണായകഘട്ടത്തില്‍ തിരിച്ചുപോയതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് ഇര്‍ഫാന്‍ പത്താന്‍ തുറന്നടിച്ചത്. സീസണിനിടെ ടീമിനെ ഇട്ടിട്ട് പോകുവാനാണെങ്കില്‍ വരേണ്ടതില്ലെന്നാണ് പത്താന്‍ പറയുന്നത്. ബട്ട്ലറുടെ പേരെടുത്ത് പറയാതെയായിരുന്നു എക്‌സില്‍ പത്താന്റെ പ്രതികരണ, മുഴുവന്‍ സീസണ്‍ കളിക്കാന്‍ തയ്യാറായിരിക്കണം, അല്ലെങ്കില്‍ ഇങ്ങോട്ട് വരണമെന്നില്ല എന്നാണ് ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

50 വയസിൽ സച്ചിൻ കളിക്കുന്നത് നമ്മൾ കാണുന്നില്ലെ, ധോനിക്ക് ...

50 വയസിൽ സച്ചിൻ കളിക്കുന്നത് നമ്മൾ കാണുന്നില്ലെ, ധോനിക്ക് ഇനിയും വർഷങ്ങളുണ്ട്: റുതുരാജ്
ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗില്‍ 50 വയസില്‍ എങ്ങനെയാണ് സച്ചിന്‍ കളിക്കുന്നതെന്ന് ...

ഐപിഎല്‍ ചരിത്രത്തിലെ പഞ്ചാബിന്റെ ഏറ്റവും മികച്ച ടീമായി ...

ഐപിഎല്‍ ചരിത്രത്തിലെ പഞ്ചാബിന്റെ ഏറ്റവും മികച്ച ടീമായി ഇപ്പോഴത്തെ ടീമിനെ മാറ്റും: റിക്കി പോണ്ടിംഗ്
റിക്കി പോണ്ടിംഗിനെ കോച്ചായി ടീമിലെത്തിച്ചതോടെ ജോഷ് ഇംഗ്ലീഷ്, സ്റ്റോയ്‌നിസ്,മാക്‌സ്വെല്‍ ...

Sanju Samson: വേണ്ടത് 66 റൺസ് മാത്രം, രാജസ്ഥാൻ റോയൽസ് ...

Sanju Samson: വേണ്ടത് 66 റൺസ് മാത്രം, രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ സഞ്ജുവിന് മുന്നിൽ സുപ്രധാന റെക്കോർഡ്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ചൂണ്ടുവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇമ്പാക്ട് ...

RCB vs KKR: 'പെര്‍ഫക്ട് വിക്ടറി'; ഇത്തവണ ആര്‍സിബി രണ്ടും ...

RCB vs KKR: 'പെര്‍ഫക്ട് വിക്ടറി'; ഇത്തവണ ആര്‍സിബി രണ്ടും കല്‍പ്പിച്ച്, വീഴ്ത്തിയത് നിലവിലെ ചാംപ്യന്‍മാരെ
കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 കടക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ബെംഗളൂരു ബൗളര്‍മാര്‍ ...

Argentina beat Uruguay: മെസിയില്ലെങ്കിലും ജയിക്കാനറിയാം; ...

Argentina beat Uruguay: മെസിയില്ലെങ്കിലും ജയിക്കാനറിയാം; അല്‍മാഡയുടെ കിടിലന്‍ ഗോളില്‍ യുറഗ്വായ്ക്ക് തോല്‍വി
13 കളികളില്‍ ഒന്‍പത് ജയത്തോടെ 28 പോയിന്റുമായി അര്‍ജന്റീന ലോകകപ്പ് യോഗ്യതാ പട്ടികയില്‍ ...