കാലടി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവം: പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു

rohit
rohit
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ജൂലൈ 2024 (12:53 IST)
കാലടി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. പൂര്‍വ വിദ്യാര്‍ത്ഥിയും ഫോട്ടോഗ്രാഫര്‍ കൂടിയായ രോഹിത്തിനെതിരെയാണ് കേസെടുത്തത്. ഇയാളെ നേരത്തേ സംഭവത്തില്‍ അറസ്റ്റുചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

പങ്കുവച്ച ചിത്രങ്ങളില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞിട്ടും പ്രതി പതിവായി കോളേജില്‍ എത്തിയിരുന്നെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിച്ചാണ് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നത്. പ്രതിയുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :