പതിമൂന്നുകാരനെതിരെ ലൈംഗികാതിക്രമം : 56 കാരൻ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 17 ഡിസം‌ബര്‍ 2023 (15:07 IST)
കോഴിക്കോട്: പതിമൂന്നുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 56 കാരനെ പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പന്തീരങ്കാവ് കമ്പിളിപ്പറമ്പ് റെയ്‌സ് മൻസിലിൽ അബ്ദുൽ നാസറിനെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

സൈക്കിളിൽ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥി റോഡിൽ വീണപ്പോൾ സഹായിക്കാമെന്ന് പറഞ്ഞു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും തുടർന്ന് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു പ്രതി. സ്‌കൂളിൽ എത്തിയ കുട്ടി വിവരം അധ്യാപികയോട് പറഞ്ഞതിനെ തുടർന്നാണ് വിവരം വെളിച്ചത്തായത്. പിന്നീട് പോലീസിൽ പരാതി എത്തിയതോടെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :