വയോധികയെ പീഡിപ്പിച്ചു റയിൽവേ ട്രാക്കിൽ തള്ളിയ ആസാം സ്വദേശി പിടിയിൽ

എറണാകുളം| എ കെ ജെ അയ്യർ| Last Modified ഞായര്‍, 17 ഡിസം‌ബര്‍ 2023 (11:52 IST)
എറണാകുളം : റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന്
അമ്പൊത്തൊമ്പതുകാരിയെ
ഓട്ടോ റിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം റയിൽവേ ട്രാക്കിൽ തള്ളിയ ആസാം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആസാം സ്വദേശി ഫിർദോസ് അലി എന്ന 28 കാരനെ കൊച്ചി സിറ്റി പോലീസാണ് പിടികൂടിയത്.

രണ്ടു ദിവസം മുമ്പ് സ്ത്രീയെ പരിചയപ്പെട്ടശേഷം
500 രൂപാ വാഗ്ദാനം ചെയ്താണ് ഇയാൾ നോർത്ത് റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ഓട്ടോയിൽ കൊണ്ടു പോയത്.
കമ്മട്ടിപ്പാടം ഭാഗത്ത് ഇറങ്ങിയ ശേഷം മാർഷലിംഗ് യാഡിലെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം മർദ്ദിക്കുകയും പിന്നീട് റയിൽവേ ട്രാക്കിനു സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു.
രാത്രി അതുവഴി വന്ന യുവാവാണ് അവശനിലയിൽ കിടക്കുന്ന സ്‌ത്രീയെ കുറിച്ചുള്ള വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് എത്തി ഇവരെ ജില്ലാ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതോടെ അവരെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയില്ല മാറ്റി.

വിവരം അറിഞ്ഞു സെൻട്രൽ അസി. പൊലീസ് കമ്മീഷണറുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല.
പിന്നീട് ഓട്ടോ റിക്ഷയും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ കലൂർ ഭാഗത്തു നിന്നാണു പിടികൂടിയത്.
ലഹരിക്കേസിൽ അറസ്റ്റിലായ ഇയാൾ ഏതാനും മാസം മുമ്പാണ് പുറത്തിറങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :