പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍| Last Modified ശനി, 16 ഡിസം‌ബര്‍ 2023 (19:12 IST)
കൊല്ലം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ മത്തായിമുക്ക് ഞാറക്കൽ കോളനി പാലോട്ടുകോണം ചരുവിള വീട്ടിൽ മനു എന്ന മുപ്പത്തഞ്ചുകാരനാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.

വീടിനടുത്ത് കുട്ടികളുടെ കളി കണ്ടുകൊണ്ട് നിന്ന പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയും സമീപത്തെത്തി കടന്നു പിടിച്ച ശേഷം വസ്ത്രം പിടിച്ചു കീറുകയും ചെയ്തു. ഇതോടെ പെൺകുട്ടിയും മറ്റുകുട്ടികളും നിലവിളിച്ചപ്പോൾ ആളുകൾ ഓടിയെത്തിയെങ്കിലും പ്രതി കടന്നു കളഞ്ഞു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൂയപ്പള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ്
ചെയ്തത്.

പൂയപ്പളി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.ടി.ബിജുവിനെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :