സിപിഎം നേതാവ് ഉൾപ്പെട്ട പീഡനം: മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി ബാലൻ

വടക്കാഞ്ചേരി പീഡനത്തില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (12:23 IST)
വടക്കാഞ്ചേരിയിലെ സിപിഎം കൗൺസിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. ഈ കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. ഗുരുവായൂര്‍ എസിപി പി എ ശിവദാസിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മാത്രമാണ് പൊലീസിനെതിരായ ആരോപണം യുവതി ഉന്നയിച്ചതെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയവേ അദ്ദേഹം വ്യക്തമാക്കി.


അതേസമയം, ഈ പീഡനം സംബന്ധിച്ച പരാതി നേരത്തെ തന്നെ വന്നതാണ്. അന്ന് പൊലീസ് അന്വേഷണത്തിൽ ജാഗ്രതക്കുറവുണ്ടായി. രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസിൽ മതിയായ ഗൗരവം പൊലീസ് കാട്ടിയില്ല. സിപിഎമ്മിനോട് ആഭിമുഖ്യമുള്ള വടക്കാഞ്ചേരിയിലെ ഒരു വനിതാ അഭിഭാഷകയും മൂന്ന് സിപിഎം കൗണ്‍സിലംഗങ്ങളും ചേര്‍ന്ന് കേസ് ഒത്തു തീര്‍പ്പാക്കുകയാണ് ചെയ്തതെന്നും നിയമസഭയില്‍ അനില്‍ അക്കരെ ആരോപിച്ചു.

സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. തന്നെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്നും തുടർന്നു പല തവണ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചു എന്നുമുള്ള യുവതിയുടെ ആരോപണങ്ങല്‍ ശരിയാണോയെന്ന കാര്യമാണ് പൊലീസ് ആദ്യം അന്വേഷിക്കുന്നത്. രഹസ്യമൊഴി നിലനിൽക്കുന്നതിനാൽ നിലവിലെ ആരോപണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :