കണ്ണൂർ|
jibin|
Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (19:41 IST)
കണ്ണൂരിലെ എല്ലാ അക്രമങ്ങൾക്കും കാരണം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനാണെന്നും അദ്ദേഹത്തെ വധിക്കുമെന്നും ഭീഷണി. കണ്ണൂർ ടൗൺ സിഐക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
ഒരു മാസത്തിനുള്ളിൽ ഏതെങ്കിലും പൊതുപരിപാടിയിൽ വച്ച് ജയരാജനെ വധിക്കും. അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുത്. ജയരാജന്റെ സുരക്ഷ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിൽ മേൽവിലാസമൊന്നും രേഖപ്പെടുത്തിയിട്ടില്ല.