ജയരാജനെതിരായ നിയമ നടപടികളില്‍ എതിര്‍ക്കില്ല; ഇപിയുടെ രാജി സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചു - യെച്ചൂരി

ജയരാജന്റെ രാജി സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചു: സീതാറാം യെച്ചൂരി

കൊച്ചി| jibin| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (21:00 IST)
ബന്ധുനിയമന വിഷയത്തില്‍ ഇപി ജയരാജനെതിരായ നിയമ നടപടികള്‍ മുന്നോട്ട് പോകുന്നതിനെ എതിര്‍ക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സിപിഎമ്മില്‍ എത്ര വലിയ നേതാവ് തെറ്റ് ചെയ്‌താലും പാര്‍ട്ടി തിരുത്തും. ജയരാജന്റെ രാജി സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചുവെന്നതില്‍ സംശയമില്ല. വേറൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത നിലപാടാണ് ജയരാജന്‍ വിഷയത്തില്‍ സി പി എം സ്വീകരിച്ചതെന്നും യെച്ചൂരി പറഞ്ഞു.

തെറ്റ് മനുഷ്യസഹജമാണെങ്കിലും വീഴ്‌ച വന്നാല്‍ സി പി എം അത് തിരുത്തും. ബന്ധുനിയമനത്തില്‍ പികെ ശ്രീമതി തെറ്റ് ആവര്‍ത്തിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും. സാമുദായിക ധ്രുവീകരണത്തിലൂടെ വളരാനുള്ള ബിജെപി ശ്രമം കേരള ജനത അനുവദിക്കില്ല. കണ്ണൂരില്‍ സമാധാനം വേണോയെന്ന് ആര്‍എസ്എസാണ് ഇനി തീരുമാനിക്കേണ്ടതെന്നും യെച്ചൂരി മനോരമ ന്യൂസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :