തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (08:53 IST)
ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കെ നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ആദ്യ സപ്ളിമെന്ററി അലോട്മെന്റിനു ശേഷം ഒഴിവുവന്ന 13,738 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സപ്ളിമെന്ററി അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും.
പുതുതായി 700 ബാച്ചുകള്‍ അനുവദിച്ചതോടെ 35,000 പേര്‍ക്കു കൂടി പ്ളസ് വണ്‍ പ്രവേശനം ലഭിക്കും. ഇതില്‍ 426 അധികബാച്ചുകളിലെ 21,300 സീറ്റുകളിലേക്ക് ഏകജാലകം വഴിയും ബാക്കി സീറ്റുകളിലേക്കു നേരിട്ടുമായിരിക്കും പ്രവേശനം.
നിലവില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ സീറ്റ് കിട്ടാതെ 99,100 പേരാണ് ബാക്കിയുള്ളത്. സ്കൂളുകള്‍ക്കു കോംബിനേഷന്‍ തിരഞ്ഞെടുക്കാന്‍ തിങ്കളാഴ്ച വരെ സമയമുണ്ട്. 15ന് അകം പ്രവേശനം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.