അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് കേരളപ്പിറവി ദിനം: ഇക്കാര്യങ്ങള്‍ അറിയണം
- കേരളപ്പിറവി ദിനത്തിൽ ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കം
- ചെയ്യുന്നത് യുവജനങ്ങളോടുള്ള ദ്രോഹം, പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ എഐവൈഎഫ്
- പറളി ആറ്റിൽ രണ്ടു ചെന്നൈ സ്വദേശികൾ മുങ്ങിമരിച്ചു
- നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയനിരാസങ്ങളെ കൈകാര്യം ചെയ്യാനും ഏറെ പഠിക്കേണ്ടതുണ്ട് : ഷാരോൺ കൊലപാതകത്തിൽ മേയർ ആര്യ രാജേന്ദ്രൻ
കേരളത്തിന് ഇന്ന് പിറന്നാള്‍; ഐക്യകേരളം നിലവില്‍ വന്നിട്ട് എത്ര വര്‍ഷമായെന്നോ?
ഇന്ന് നവംബര്‍ 1, കേരളപ്പിറവി ദിനം. ഐക്യകേരളം രൂപംകൊണ്ടിട്ട് ഇന്ന് 66 വര്‍ഷം തികയുന്നു. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപംകൊണ്ടത്. കേരളത്തിന്റെ ജന്മദിനമാണ് കേരളപ്പിറവി എന്ന പേരില്‍ അറിയപ്പെടുന്നത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് ഐക്യകേരളത്തിനു രൂപംനല്കിയത്.
കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 നാണ്. ആ തിരഞ്ഞെടുപ്പിലാണ് ഇ.എം.എസ്. സര്‍ക്കാര്‍ നിലവില്‍ വന്നത്. ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്.