പ്ലസ് ടുവില്‍ ഇന്ന് വിധി; ഉറപ്പില്ലാതെ സര്‍ക്കാര്‍

കൊച്ചി| VISHNU.NL| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (08:21 IST)
പ്ലസ് ടു അധിക ബാച്ച് വിവാദത്തില്‍ ഇന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇന്ന് വിധി പറയും. സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകള്‍ മാത്രം തുറന്നാല്‍ മതിയെന്നും മന്ത്രി സഭാ ഉപസമിതി നിര്‍ദേശിച്ച സ്‌കൂളുകള്‍ വേണ്ടെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇത് സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരുന്നത്.

സിംഗിള്‍ ബഞ്ചിന്റെ വിധിക്ക് സ്റ്റേ അനുവദിക്കണമെന്നും പ്രവേശന നപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍
മന്ത്രി സഭാ ഉപസമിതികൂടി ശുപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്ക് താല്‍ക്കാലികമായെങ്കിലും പ്രവര്‍ത്തനാനുമതി
നല്‍കണമെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ ഡിവിഷന്‍ ബെഞ്ചില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ വെളളം ചേളളം ചേര്‍ത്തെന്നും പ്ലസ് ടു വിഷയത്തിലെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം സര്‍ക്കാര്‍തന്നെയാണെന്നും കോടതി പരിഹസിച്ചതോടെ ജനപ്രതിനിധികളുടെ ശുപാര്‍ശയും പ്രാദേശിക പരിഗണനയും കണക്കിലെടുത്താണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ മറികടന്ന് കൂടുതല്‍ സ്‌കൂളുകളും ബാച്ചുകളും തുടങ്ങിയതെന്ന് പറഞ്ഞ് സര്‍ക്കാര്‍ തലയൂരി.

കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോലും അവസരം സിംഗിള്‍ബഞ്ച് നല്‍കിയിരുന്നില്ല എന്ന സര്‍ക്കാര്‍ വാദം ഡിവിഷന്‍ ബഞ്ച് മുഖവിലക്കെടുത്തിരുന്നില്ല. അതിനാല്‍ കേസില്‍ അനുകൂലമായ വിധിയുണ്ടാകുമെന്ന് സര്‍ക്കാരിന് തന്നെ ഉറപ്പില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :