പ്ളസ് ടു: 379 അധികബാച്ചുകൾ, 40കുട്ടികളില്ലെങ്കില്‍ ബാച്ചില്ല

 പ്ളസ് ടു വിഷയം , തിരുവനന്തപുരം , അധികബാച്ച് , മന്ത്രിസഭാ
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (12:11 IST)
ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്തെ പ്ളസ് ടു വിഷയത്തില്‍ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ അദ്ധ്യയനവർഷം പ്ളസ് ടുവിന് 379 അധിക ബാച്ചുകൾ അനുവദിക്കാനാണ് തീരുമാനം. ഇതോടെ ആകെ അനുവദിച്ച ബാച്ചുകളുടെ എണ്ണം 699 ആയി. 40 കുട്ടികളില്‍ താഴെയുള്ള സ്ഥലങ്ങളില്‍ സ്കൂളുകളില്‍ ഈ വര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കുയില്ല.

പുതിയ ബാച്ചുകളിലേക്ക്
പുതിയ ബാച്ചുകളിലേക്ക് സ്ഥിര നിയമനമുണ്ടാവില്ലെന്ന നിര്‍ദേശം വച്ചിട്ടുണ്ട്. പുതിയ ബാച്ചുകളിൽ അദ്ധ്യാപകരെ നിയമിക്കില്ല. പകരം അദ്ധ്യാപക ബാങ്കിൽ നിന്നാവും നിയമനം നടത്തുക. ഗസ്റ്റ് അദ്ധ്യാപകരെയും നിയമിക്കും.

സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. 134 സ്കൂളുകളിൽ ഓരോ ബാച്ചും അപ്ഗ്രേഡ് ചെയ്ത സ്കൂളുകളിൽ 186 ബാച്ചുകളും നേരത്തെ അനുവദിച്ചിരുന്നു. പുതിയ തീരുമാനത്തോടെ സർക്കാരിന് 650 കോടിയുടെ അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :