തിരുവനന്തപുരം|
vishnu|
Last Modified ബുധന്‍, 23 ജൂലൈ 2014 (08:16 IST)
സംസ്ഥാനത്തേ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്ക് പ്ലസ്ടു അധിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രിസഭ ഉപസമിതിയില്‍ തീരുമാനമാകാതെ പിരിഞ്ഞതോടെ വിഷയം വീണ്ടും സങ്കീര്‍ണ്ണമാകുന്നു. ഇതൊടെ ഈ അധ്യയന വര്‍ഷം അധിക ബാച്ചുകള്‍ അനുവദിക്കുന്ന കര്യം സംശയത്തിലായി.
എന്നാല്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന ഉപസമിതി യോഗത്തില്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തുന്ന സ്‌കൂളുകളുടെ എണ്ണം 101ല്‍ നിന്ന് 93 ആയി കുറക്കാന്‍ തീരുമനമായി. അതേസമയം അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ ഒരു ബാച്ച് തുടങ്ങാന്‍ 70ലക്ഷം രൂപ എന്ന കണക്കില്‍ 600 ബാച്ചിന് 400 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന റിപ്പോര്‍ട്ടൂകള്‍ പുറത്തുവന്നു.
ഇതേ കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ അധിക ബാച്ചുകളെന്ന ആവശ്യം ന്യായീകരിക്കാനാകില്ല . 25 കുട്ടികളെങ്കിലും ഇല്ലെങ്കില്‍ അധിക ബാച്ച് അനുവദിക്കരുതെന്നും ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നല്‍കിയ 190 അധിക ബാച്ചുകള്‍ കൂടാതെ വീണ്ടും ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തിലെ തര്‍ക്കം തുടരുകയാണ്. പ്രാദേശിക പ്രാതിനിധ്യവും സമുദായ സന്തുലനവും പാലിച്ചുമാത്രമേ ബാച്ചുകള്‍ അനുവദിക്കാനാകൂവെന്ന നിലപാടിലുറച്ചതോടെ രാത്രി ചേര്‍ന്ന ഉപസമിതിയും തീരുമാനമാകാതെ പിരിഞ്ഞു.