തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 22 ജൂലൈ 2014 (13:23 IST)
സംസ്ഥാനത്ത് പുതിയ പ്ളസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ എതിര്‍പ്പുമായി വിദ്യാഭ്യാസവകുപ്പ് രംഗത്ത്. ഈ കാര്യത്തില്‍ തങ്ങളുടെ നിലപാട് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും അറിയിച്ചെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് പുതിയ പ്ളസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചാല്‍ അത് വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് വഴിതെളിക്കുമെന്നും. ഇതിലൂടെ വകുപ്പില്‍ വീണ്ടും സങ്കീര്‍ണ്ണത ഉടലെടുക്കുമെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
കുറഞ്ഞത് 25 കുട്ടികളെങ്കിലും ഇല്ലാത്ത ഇടങ്ങളില്‍ ബാച്ചുകള്‍ നല്‍കരുതെന്നും. ബാച്ചുകള്‍ അനുവദിച്ചാല്‍ നിലവിലെ പ്രശ്നങ്ങള്‍ തീരുമെങ്കിലും തുടര്‍ന്ന് സാമ്പത്തിക ബാധ്യതയുള്ള സാഹചര്യത്തിലേക്ക് എത്തുമെന്നും വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും അറിയിച്ചു.
അതേസമയം ഈ വിഷയത്തില്‍ യുഡിഎഫ് ഉപസമിതിക്ക് ഇതുവരെ ഏകാഭിപ്രായത്തില്‍ എത്തിച്ചേരാനായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അബ്ദുറബ്ബ് പറഞ്ഞു.