1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Job offering scam travel agent arrested

തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ട്രാവൻ ഏജൻ്റ് അറസ്റ്റിൽ

Cheating
ആലപ്പുഴ : തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ട്രാവൻ ഏജൻറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിക്കടുത്തുള്ള സ്കൈലൈൻ എൻ്റർപ്രൈസസ് എന്ന സ്ഥാപനം നടത്തുന്ന വെള്ളക്കിണർ പുന്നയ്ക്കൽ പുരയിടത്തിൽ നൗഷാദാണ് പിടിയിലായത്.
 
ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ നിരവധി പേരിൽ നിന്ന് വിദേശ ജോലി നൽകാം എന്ന പേരിൽ ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിന് ഇരയായ 3 പേർ നൽകിയ പരാതിയിൽ സൗത്ത് പോലീസ് ആണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. സ്ഥാപനം പൂട്ടിയിട്ടുണ്ട്. കൂട്ടുപ്രതിയായ ഷിഹാബിനായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
അടുത്ത ലേഖനം
പുനലൂരിൽ കഞ്ചാവ് വേട്ട: 30 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ