സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 ഡിസംബര്‍ 2021 (14:23 IST)
നാളെ രാവിലെ മുതല്‍ നീലിമല പാത വഴി തീര്‍ത്ഥാടകര്‍ക്കായി തുറക്കും. അതേസമയം പമ്പാ സ്‌നാനം ആരംഭിച്ചു. എന്നാല്‍ നേരിട്ടുള്ള നെയ്യഭിഷേകത്തിന് അനുമതിയായിട്ടില്ല. പമ്പാത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാലുസ്ഥലങ്ങളിലാണ് തീര്‍ത്ഥാടകര്‍ക്ക് സ്‌നാനത്തിന് അനുമതിയുള്ളത്. അപകടം കുറയ്ക്കാന്‍ നദിയില്‍ വേലി തിരിച്ചിട്ടുണ്ട്. പരമ്പരാഗത പാതയിലെ ആശുപത്രികള്‍ ഇന്നുവൈകുന്നേരം മുതല്‍ തുറക്കും.
ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് മുറികളില്‍ തങ്ങാം. ഇത് 12മണിക്കൂറത്തേക്ക് മാത്രമാണ്.