പ്ലസ് വണ്‍ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ഇന്ന് മുതല്‍ 10 വരെ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (12:20 IST)
പ്ലസ് വണ്‍ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ഇന്ന് മുതല്‍ 10 വരെയാണ്. അഡ്മിഷന്‍ പോര്‍ട്ടലിലെ Candidate Login-SWS ല്‍ പ്രവേശിച്ച്
അലോട്ട്‌മെന്റ്
ഫലം പരിശോധിക്കാം. ക്യാന്‍ഡിഡേറ്റ് ലോഗിനില്‍ യൂസര്‍ നെയിം(അപ്ലിക്കേഷന്‍ നമ്പര്‍), പാസ്സ്വേര്‍ഡ്, ജില്ല എന്നിവ നല്‍കുമ്പോള്‍ അലോട്ട്‌മെന്റ് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. അലോട്ട്‌മെന്റ് ലെറ്റര്‍ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.

പ്രവേശനം നേടാന്‍ ആവശ്യമായ രേഖകള്‍ ഏതെല്ലാം ?
ക്യാന്‍ഡിഡേറ്റ് ലോഗിന്‍ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്‌മെന്റ് ലെറ്റര്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെകില്‍ അവ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :