അനുബന്ധ വാര്‍ത്തകള്‍
- Heavy Rain: പാലക്കാട് ജില്ലയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- സംസ്ഥാനത്തെ ആറു ഡാമുകളില്‍ റെഡ് അലര്‍ട്ട്
- Heavy Rain:രാത്രി തുടരുന്നത് സുരക്ഷിതമല്ല, ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവൻപേരും മാറിത്താമസിക്കണം
- മുഹറം അവധിയില്‍ മാറ്റം
- Kerala Weather Live Updates: നിലവിലെ പേമാരിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനു സാധ്യത; 2018 ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്‍ അധികാരികള്‍ !
കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി: എംജി പരീക്ഷകൾ മാറ്റി
കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, തൃശൂർ,കോട്ടയം,ഇടുക്കി,ആലപ്പുഴ,പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. അതാത് ജില്ലകളിലെ ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
കോട്ടയം: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി
ഇടുക്കി: ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പാലക്കാട്:തീവ്രമഴ തുടരുന്നതിനാലും നാളെ അതി തീവ്ര മഴ മുന്നറിയിപ്പുമുള്ള സാഹചര്യത്തിലുമായി കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ(ആഗസ്റ്റ് 5)പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.
തൃശൂർ: ജില്ലയിലെ അങ്കണവാടി മുതൽ പ്രഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ മാറ്റമില്ല
പത്തനംതിട്ട: പ്രഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. മുൻപേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല