പിഎസ്‌സി എൽഡി ക്ലാർക്ക് പരീക്ഷ മാറ്റി

അഭിറാം മനോഹർ| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (14:29 IST)
2021 ഒക്ടോബര്‍ മാസം 23 -ാം തിയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യ 2021 നവംബർ ഇരുപതാം തിയതിയിലേക്ക് മാറ്റി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പിഎസ്‌സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ 30 ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷ
നവംബര്‍ 27-ാം തിയതിയിലേക്ക് മാറ്റിയിട്ടുണ്ട്.ജൂലായിലാണ് മെയിന്‍ പരീക്ഷാത്തീയതിയും സിലബസും പി.എസ്.സി പ്രസിദ്ധീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :