ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റില്‍ ഇന്നുകൂടി തിരുത്തല്‍ വരുത്താം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 ജൂണ്‍ 2023 (12:58 IST)
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റില്‍ ഇന്നുകൂടി തിരുത്തല്‍ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനും തിരുത്തല്‍ വരുത്താനുമുള്ള സമയപരിധി.

ഏകജാലക പോര്‍ട്ടലായ www.admission.dge.kerala.gov.in  ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് പരിശോധിക്കാനും തിരുത്തല്‍ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും ഹെല്‍പ്പ് ഡെസ്‌കുകളിലൂടെ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :