സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 13 ജൂണ്‍ 2023 (09:51 IST)
പഴകിയ മത്സ്യം എന്ന നിലയില്‍ പിടിച്ചെടുക്കുന്നവയുടെ ശാസ്ത്രീയ പരിശോധന ഫലം വേഗം ലഭ്യമാക്കിയില്ലെങ്കില്‍ മാര്‍ക്കറ്റുകളില്‍ ഉദ്യോഗസ്ഥരെ തടയുമെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികളാണ് പത്രസമ്മേളനത്തിലൂടെ ഇക്കാര്യം പറഞ്ഞത്. അനാവശ്യമായി മത്സ്യ വാഹനങ്ങള്‍ തടയില്ലെന്നും മത്സ്യം നശിപ്പിക്കില്ലെന്നും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചാണ് ആറാം തീയതി തിരുവനന്തപുരത്ത് 7 ലക്ഷം രൂപയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് അസോസിയേഷന്‍ ആരോപിച്ചു.
കൂടാതെ ശാസ്ത്രീയ പരിശോധന നടത്തുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യാതെയാണ് മാധ്യമങ്ങള്‍ക്ക് തെറ്റായ വാര്‍ത്ത ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നും ആരോപണമുണ്ട്.