എബിവിപി മാര്‍ച്ച്: പൊലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു

തിരുവനന്തപുരം| Last Updated: ബുധന്‍, 6 ഓഗസ്റ്റ് 2014 (13:46 IST)
പ്ലസ്ടു അഴിമതിക്കെതിരെ എബിവിപി സെക്രട്ടേറിയറ്റിലേക്ക്
നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.

രാവിലെ 11.30ഓടെയാണ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് പ്രകടനമായി എത്തിയത്. ഇവരെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.





















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :