പ്ളസ് ടു: തെളിവ് തന്നാല്‍ അന്വേഷിക്കാമെന്ന് ഉമ്മന്‍ചാണ്ടി

  ഉമ്മന്‍ചാണ്ടി , പ്ളസ് ടു , അഴിമതി , മുഖ്യമന്ത്രി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (16:35 IST)
സംസ്ഥാനത്ത് അനുവദിച്ച പ്ളസ് ടു ബാച്ചുകളില്‍ അഴിമതി നടന്നുവെങ്കില്‍ അത് തെളിയിക്കാനായുള്ള തെളിവുമായി ആരോപണം ഉന്നയിക്കുന്നവര്‍ വരട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെളിവ് തന്നാല്‍ അന്വേഷണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ബാച്ച് അനുവദിച്ചതില്‍ അഴിമതിയുണ്ടാകാതിരിക്കാന്‍ സകല പഴുതുകളും അടച്ചാണ് തീരുമാനമെടുത്തതെന്നും. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാദങ്ങൾ ഉണ്ടാക്കി നല്ല കാര്യങ്ങളെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കോളേജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളേജ് തുടങ്ങുക എന്ന പദ്ധതി പ്രകാരം ഒല്ലൂരില്‍ സര്‍ക്കാര്‍ കോളേജ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :