തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (12:07 IST)
സംസ്ഥാനത്തെ പ്ളസ്ടു ബാച്ച് വിഷയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കി. ഈ വിഷയത്തില്‍
മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ളസ്ടു ബാച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് ചേരില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയെ കൂടാതെ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജലവിഭവ മന്ത്രി പിജെ ജോസഫ്, എക്സൈസ് മന്ത്രി കെ ബാബു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.