ജോസ് കെ മാണിയുടെ പക്വതയില്ലായ്മ തോല്‍വിക്ക് കാരണം, പരാജയം സ്വയം ഏറ്റുവാങ്ങിയതാണെന്ന് ജോസഫ്; കേരള കോണ്‍ഗ്രസില്‍ ചേരിപ്പോര്

മാണി സ്വീകരിച്ച കീഴ് വഴക്കങ്ങള്‍ ജോസ് ലംഘിച്ചുവെന്നും തന്നെ കൂവിയതിനെക്കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ലെന്നും ജോസഫ് കുറ്റപ്പെടുത്തി.

തുമ്പി എബ്രഹാം| Last Updated: വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (16:48 IST)
ജോസ് കെ മാണിയുടെ പക്വതയില്ലായ്മയാണ് പാലായിലെ തോല്‍വിക്ക് കാരണമായെന്ന് പിജെ ജോസഫ്. തോല്‍വിയുടെ കാരണം യുഡിഎഫ് പഠിക്കണം. രണ്ട് കൂട്ടരും പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന പ്രസ്താവന ശരിയല്ല. പ്രശ്നമുണ്ടാക്കിയതാരെന്ന് യുഡിഎഫ് മനസിലാക്കണമെന്നും ജോസഫ് പറഞ്ഞു.

മാണി സ്വീകരിച്ച കീഴ് വഴക്കങ്ങള്‍ ജോസ് ലംഘിച്ചുവെന്നും തന്നെ കൂവിയതിനെക്കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ലെന്നും ജോസഫ് കുറ്റപ്പെടുത്തി. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ടോം ജോസ് പുലിക്കുന്നേല്‍ പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജോസഫിന്റെ പ്രതികരണം.

രണ്ടില ചിഹ്നമില്ലാത്തതും തോല്‍വിക്ക് കാരണമായി. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഒരു വിഭാഗം. തെറ്റുകളുണ്ടായെങ്കില്‍ തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :