'സിക്‌സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയി, പോയത് 54 വര്‍ഷം കൈയിലിരുന്ന പാലാ'; മുല്ലപ്പള്ളിയെ ട്രോളി കാനം

പാലായില്‍ സിക്‌സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയെന്നും അദ്ദേഹം പരിഹസിച്ചു.

തുമ്പി എബ്രഹാം| Last Updated: വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (14:07 IST)
പാലാ ഉപതെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലായില്‍ സിക്‌സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയെന്നും അദ്ദേഹം പരിഹസിച്ചു.

‘പാലായില്‍ സിക്‌സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് വീണു. വെറുമൊരു വിക്കറ്റല്ല, 54 വര്‍ഷം കൈയിലിരുന്ന പാലായാണ് പോയത്.’ സര്‍ക്കാര്‍ നേട്ടങ്ങള്‍ മാത്രമാണ് ഇടതുമുന്നണി പ്രചരിപ്പിച്ചതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ചരിത്രജയമാണ് കുറിച്ചത്. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്റെ ജയം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍ഡിഎഫ് ഇവിടെ ജയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :