അനുബന്ധ വാര്‍ത്തകള്‍
- ‘ആ പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ?'; വൈറലായ മാണി സി കാപ്പന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യൽമീഡിയ
- 'സിക്സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയി, പോയത് 54 വര്‍ഷം കൈയിലിരുന്ന പാലാ'; മുല്ലപ്പള്ളിയെ ട്രോളി കാനം
- യുഡിഎഫ് കോട്ടകള്‍ പിടിച്ചെടുത്ത് കാപ്പന്; യുഡിഎഫിന് ആശ്വാസമായി പാലായും മുത്തോലിയും
- മുരളീധരന് അയഞ്ഞു; വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി
- പണം വാങ്ങി എൻ ഹരി വോട്ട് മറിച്ചു, നല്‍കിയത് 5000 വോട്ട് - ആരോപണവുമായി ബിനു പുളിക്കക്കണ്ടം
പാലായിലെ തോൽവി ദൈവനിശ്ചയം, ജനങ്ങൾക്ക് ഒപ്പമെന്ന് ജോസ് ടോം
പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവി ദൈവ നിശ്ചയമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം.
പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവി ദൈവ നിശ്ചയമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. ഒരു തെരഞ്ഞെടുപ്പ് വിജയമോ പരാജയമോ തന്നെ തളർത്തില്ലെന്നും ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പരാജയം ആരുടേയും അവസാനമല്ല. ജനങ്ങളും ദൈവവും നിശ്ചയിച്ചത് ഇതാണ്. ആ വിധിയെ സന്തോഷത്തോടെ സ്വീകരിക്കുന്നു. പാലാ വിട്ട് എവിടെയും പോകാൻ താൻ ഉദ്ദേശിച്ചിട്ടില്ല. മുമ്പ് പ്രവർത്തിച്ചതു പോലെ തുടർന്നും ജനങ്ങളുടെ ഇടയിൽ ഉണ്ടാകുമെന്നും ജോസ് ടോം വ്യക്തമാക്കി.
പാലായിൽ 2943 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പൻ വിജയിച്ചത്. 51,194 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥിയായ ജോസ് ടോം നേടിയത്.