പള്ളിക്കകത്തുള്ളവരെ നീക്കി; യാക്കാബോയ മെത്രാപ്പൊലീത്തമാർ അറസ്‌റ്റ് വരിച്ചു

 piravom church issue , piravom church , പൊലീസ് , പിറവം , പള്ളിത്തര്‍ക്കം
പിറവം| മെര്‍ലിന്‍ സാമുവല്‍| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (14:36 IST)
പിറവം പള്ളിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്‌ക്കിടെ മെത്രാന്‍മാരും പുരോഹിതരും അടക്കമുള്ള യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ അറസ്‌റ്റ് വരിച്ചു. ജില്ലാകലക്ടർ എസ് സുഹാസ് ഐഎഎസ് നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം
പ്രതിഷേധക്കാരെ മറികടന്ന് പള്ളിയിൽ പ്രവേശിച്ച പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

പൊലീസിനെ പള്ളിക്കുള്ളിൽ കടക്കാൻ അനുവദിക്കാതെ കനത്ത പ്രതിഷേധമാണ് യാക്കോബായ വിഭാഗക്കാർ ഉയർത്തിയത്. പള്ളിയുടെ ഗേറ്റ് മുറിച്ചുമാറ്റിയാണ് പൊലീസ് പള്ളിമുറ്റത്തു കടന്നത്.

പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നും സമവായമാണ് ആവശ്യമെന്നും മെത്രാപ്പൊലീത്തമാർ പറഞ്ഞു. പൊലീസിന്റെ നിര്‍ദേശം അനുസരിച്ചാണ് അറസ്‌റ്റ് വരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാൽ വൈദിക വിദ്യാർത്ഥികളും മറ്റ് വൈദികരും ഇവിടെ നിന്നും ഒഴിഞ്ഞ് പോകാൻ തയാറാകാത്തതിനെ തുടർന്ന് ഇവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കുകയായിരുന്നു.

ആരാധന നടത്താനുള്ള ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം തടഞ്ഞ യാക്കോബായ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഒന്നേ മുക്കാലിനു മുമ്പ് നടപടി ക്രമങ്ങൾ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസ് പള്ളിയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :