എസ് ഹർഷ|
Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (13:00 IST)
വിവാഹമോചിതയായ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗ ചെയ്ത പ്രൊഫസർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. സ്ത്രീയുടെ പരാതിയിൽ 58കാരനായ പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒന്നര വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുന്ന സ്ത്രീയെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. ഒരുമാസം മുമ്പ് സ്ത്രീ നല്‍കിയ പരാതിയില്‍ ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്.
വിവാഹമോചനത്തിനു ശേഷം മകനും മകളുമൊത്ത് മറ്റൊരു വീട്ടിലാണ് സ്ത്രീ താമസിക്കുന്നത്. മക്കളെ കാണാന്‍ ഇടക്കിടക്ക് പ്രൊഫസര്‍ ഈ വീട്ടില്‍ വരാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. എന്നാൽ സംഭവദിവസം താൻ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഈ സമയം വീട്ടിലെത്തിയ പ്രൊഫസർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.
പ്രൊഫസര്‍ വാട്‌സാപ്പ് മെസ്സേജിലൂടെ 2017- ല്‍ അനധികൃതമായി സ്ത്രീയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. തനിക്ക് നീതി ലഭിക്കുന്നില്ലെന്നു കണ്ട്, അന്ന് സ്ത്രീ മക്കളെയുമെടുത്ത് വൈസ് ചാന്‍സലറുടെ മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.