അനുബന്ധ വാര്‍ത്തകള്‍
- മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് പോലും സിനിമ മാത്രം ഉള്ളില്‍, ആ ആഗ്രഹം ബാക്കിയാക്കി തിരക്കഥാകൃത്ത് മടങ്ങി
- Kalabhavan Mani Death Anniversary: നടന് കലാഭവന്‍ മണിയുടെ മരണകാരണം എന്താണ്? മലയാളത്തിന്റെ പ്രിയതാരം വിടപറഞ്ഞിട്ട് എട്ട് വര്‍ഷം !
- ബൈക്ക് ഇലക്ട്രിക്പോസ്റ്റിൽ ഇടിച്ചു തീപിടിച്ചു : ബാലുശ്ശേരി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു
- സിദ്ധാര്‍ഥിനെതിരായ ആള്‍ക്കൂട്ട ആക്രമണം; 19 പേര്‍ക്ക് മൂന്ന് വര്‍ഷത്തെ പഠന വിലക്ക്, 12 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിലക്ക്, അക്രമം കണ്ടുനിന്ന എല്ലാവര്ക്കും സസ്പെന്ഷന് !
- വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സൂചന
പിറവത്ത് മണ്ണിടിഞ്ഞു വീണു മൂന്നു പേർ മരിച്ചു
എറണാകുളം: പിറവത്ത് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു മൂന്നു പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
പശ്ചിമ ബംഗാൾ സ്വദേശികളായ സുബ്രതോ, സുകുമാർ, ഗൗർ എന്നിവരാണ് മരിച്ചത്. പിറവത്തെ പേപ്പതി എന്ന സ്ഥലത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനായി മണ്ണ് നീക്കവെയാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻ അഗ്നിശമന സേനയും പോലീസും എത്തി ഇവരെ പുറത്തെടുത്തു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റോഡിനോട് ചേർന്ന് ഉയരത്തിലുള്ള മൺതിട്ടയോട് ചേർന്ന് കോൺക്രീറ്റ് മതി കെട്ടി ഉയർത്തവെയാണ് മണ്ണിടിഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തി മന്ത്രി ശിവൻ കുട്ടി ഉത്തരവിട്ടിട്ടുണ്ട്.