സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ചട്ടുകമാകരുത്: പിണറായി

 പിണറായി വിജയൻ , സ്പീക്കര്‍ എന്‍ ശക്തന്‍ , നിയമസഭ സമ്മേളനം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (19:56 IST)
സ്പീക്കര്‍ എന്‍ ശക്തനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. സ്പീക്കര്‍ ഭരണകക്ഷിയുടെ ചട്ടുകമാകരുതെന്നും, പതിമൂന്നാം തിയതി നിയമസഭ സമ്മേളനം ചേര്‍ന്നിരുന്നോ എന്ന് പരിശേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടവർ അതിന്റെ ആരാച്ചാർമാരാകുന്ന അമ്പരപ്പിക്കുന്ന അനുഭവമാണ് ഇന്ന് നിയമസഭയിൽ ഉണ്ടായതെന്നും. ഇടത് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത ശേഷം സഭ സുഗമമായി നടത്താമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും പിണറായി പറഞ്ഞിരുന്നു.

കേരളത്തിന്റെ സമരശക്തി ഉമ്മൻചാണ്ടി - മാണി അഴിമതിഭരണത്തെ ബോധ്യപ്പെടുത്താന്‍ സഭയ്ക്കകത്തും പുറത്തും സമരം തുടരും. അഴിമതിക്കെതിരെയും അഴിമതിക്കാരായ ഭരണാധികാരികൾക്കെതിരെയും എന്നും സമരം നടത്തുമെന്നും പറഞ്ഞു. പ്രതിപക്ഷത്തെ എല്ലാ എംഎൽഎമാരെയും സസ്‌പെൻഡ് ചെയ്താലും ഉമ്മൻചാണ്ടി ഗവൺമെന്റിനു രക്ഷപെടാൻ കഴിയും എന്ന് കരുതരുതെന്നും. ഇനിയും സമരങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :