തിരുവനന്തപുരം|
jibin|
Last Modified ശനി, 1 നവംബര്‍ 2014 (14:54 IST)
ബാറുകൾ തുറക്കാനായി ബിജു രമേശ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിക്ക് പണം നല്‍കിയെന്ന ആരോപണത്തിന്റെ നേട്ടം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യത്തിന് തടയിടാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും. ഈ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജു രമേശിന്റെ ആരോപണങ്ങളെ അവിശ്വസിക്കേണ്ട ആവശ്യമില്ല. അയാളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടാവാമെന്നും
പിണറായി വിജയൻ പറഞ്ഞു. വളരെ നാളുകളായി
കോൺഗ്രസിലും. യുഡിഎഫിലും കേരളാ കോൺഗ്രസിലും ഉയര്‍ന്നുവരുന്ന ആവശ്യമാണ് മാണിയെ മുഖ്യമന്ത്രി ആക്കണമെന്നത്. നിലവിലെ ആരോപണത്തിലൂടെ ഈ ആവശ്യത്തിന് ആദ്യത്തെ തടയിടാന്‍ ചിലര്‍ക്ക് കഴിഞ്ഞെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിസഭയിലെ പലർക്കും പല ബാറുകളിൽ ഓഹരിയുണ്ടാവാം. അതിനാല്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും എക്സൈസ് മന്ത്രി കെ ബാബുവിന്റേയും പങ്ക് അന്വേഷിക്കണം. ഉമ്മൻചാണ്ടി സർക്കാർ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.