തിരുവനന്തപുരം|
aparna shaji|
Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (11:09 IST)
സ്വാശ്രയ കോളജുകൾ തലവരിപ്പണം വാങ്ങുന്നുവെന്നതിന് തെളിവുകൾ ഉണ്ടെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വി ടി ബൽറാം കൊണ്ടുവന്ന അടിയന്തിര പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യുകയായിരുന്നു. ജയിംസ് കമ്മിറ്റിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. തലവരിപ്പണം വാങ്ങിയെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയാൽ പ്രവേശനം ഋദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നതുപോലെ ഇത് വെറും തോന്നലല്ലെന്നും വ്യക്തമായ തെളിവുകളോടെയാണ് മാധ്യമങ്ങൾ ഇക്കാര്യം പുറത്ത് വിട്ടതെന്നും വിടി ബൽറാം നിയമസഭയിൽ പറഞ്ഞു. സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.