'ഇങ്ങനെയൊരു യാത്രയയപ്പ് കൊടുക്കേണ്ടിവരുമെന്ന് കരുതിയില്ല'; സ്വരമിടറി, കരച്ചില്‍ വന്നു; പ്രസംഗം പാതിയില്‍ നിര്‍ത്തി പിണറായി

കരച്ചിലിന്റെ വക്കോളമെത്തിയപ്പോള്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹം കസേരയില്‍ പോയി ഇരിക്കുകയായിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (16:29 IST)

കോടിയേരി ബാലകൃഷ്ണന് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യാമ്പലത്ത് കോടിയേരിയുടെ സംസ്‌കാര ചടങ്ങിന് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സങ്കടം സഹിക്കാന്‍ കഴിയാതെ പിണറായി പ്രസംഗം പാതിയില്‍ നിര്‍ത്തി.

' കോടിയേരിയുടെ വിയോഗം പെട്ടന്ന് പരിഹരിക്കാവുന്ന വിയോഗമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു ഉറപ്പ് മാത്രമാണ് തരാനുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ നഷ്ടം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ഞങ്ങള്‍ ശ്രമിക്കുക. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ....' ഇത്രയും പറഞ്ഞപ്പോള്‍ പിണറായിയുടെ സ്വരമിടറി. കരച്ചിലിന്റെ വക്കോളമെത്തിയപ്പോള്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹം കസേരയില്‍ പോയി ഇരിക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :