ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം; പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്ന് തെളിഞ്ഞു - പിസി ജോര്‍ജ്

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം; പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്ന് തെളിഞ്ഞു - പിസി ജോര്‍ജ്

 pc george , franco mulakkal , police , sabarimala , ഫ്രാങ്കോ മുളയ്‌ക്കല്‍ , പൊലീസ് , പിസി ജോര്‍ജ് , ശബരിമല
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (18:08 IST)
കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ഫ്രാങ്കോ മുളയ്‌ക്കലിനെ
പരിശുദ്ധനാക്കി പിസി ജോര്‍ജ് എംഎൽഎ രംഗത്ത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ മുഖ്യസാക്ഷിയും ജലന്തർ രൂപതയിലെ മുതിർന്ന വൈദികനുമായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് ജോര്‍ജ് പ്രതികരണം നടത്തിയത്.

പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.

സ്‌ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും പിസി ജോര്‍ജ് ആഞ്ഞടിച്ചു. ശബരിമല വിഷയത്തില്‍ ഹിന്ദു സമുദായം ഉണര്‍ന്നു. ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലേക്കു സ്‌ത്രീയെ വലിച്ചുകയറ്റിക്കൊണ്ടു പോയ ഐജി എസ് ശ്രീജിത്ത് അയ്യപ്പന്റെ മുന്നില്‍ വാവിട്ടു കരഞ്ഞതു കണ്ടില്ലേയെന്നും ജോര്‍ജ് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :