തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി കേരളം മാറാന്‍ പോകുന്നു: മുഖ്യമന്ത്രി

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ വീടുകൾക്കും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (14:39 IST)
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ വീടുകൾക്കും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം വളരെ അടിയന്തരമായ ഒരു ലക്ഷ്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കില്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.

പിണറായി വിജയന്റെ ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണരൂപം:

കേരളത്തിലെ എല്ലാ വീടുകൾക്കും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുക അടിയന്തര ലക്ഷ്യമായി സർക്കാർ കാണുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് അത് സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നത്.
ഇതിനകം മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് ശുചിമുറി നിര്‍മ്മിച്ച് നല്‍കിക്കഴിഞ്ഞു.
തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി മാറാന്‍ പോവുകയാണ് കേരളം.
നവംബർ ഒന്നിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഈ പ്രഖ്യാപനം നടത്തും വിധം ഒരുക്കം നടക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :