സ്വാശ്രയ പ്രവേശനം: നിര്‍ണായക ചര്‍ച്ച ഇന്ന്; 30 ശതമാനം മെഡിക്കല്‍, ഡെന്റല്‍ ഫീസ് നിര്‍ണയം കീറാമുട്ടി

സ്വാശ്രയ പ്രവേശം: നിര്‍ണായക ചര്‍ച്ച ഇന്ന്

തിരുവനന്തപുരം| priyanka| Last Updated: ബുധന്‍, 31 ഓഗസ്റ്റ് 2016 (09:58 IST)

സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. വൈകീട്ട് ആറിനാണ് രണ്ട് അസോസിയേഷന്‍ ഭാരവാഹികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുക. തിങ്കളാഴ്ച മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫീസ് സംബന്ധിച്ച് പൂര്‍ണധാരണയിലത്തൊനായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരാന്‍ തീരുമാനിച്ചത്.

ആകെയുള്ളതില്‍ 30 ശതമാനം സീറ്റിലെ ഫീസ് നിരക്ക് സംബന്ധിച്ചാണ് പ്രധാനതര്‍ക്കം. 50 ശതമാനം സീറ്റിലേക്ക് സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്താനും ശേഷിക്കുന്ന മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ പ്രവേശം നടത്താനും ചര്‍ച്ചയില്‍ ധാരണയായിരുന്നു. മെഡിക്കലില്‍ 50 ശതമാനം മെറിറ്റിലെ 40 ശതമാനം സീറ്റുകളിലേക്ക് (മെറിറ്റ് സീറ്റുകള്‍ 50 എണ്ണമെങ്കില്‍ അതിലെ 20ലേക്ക്) ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ ഫീസില്‍ പ്രവേശം നല്‍കാന്‍ ധാരണയായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :